ന്യൂദല്‍ഹി: ഹിന്ദുവംശഹത്യക്കെതിരെ പ്രതിഷേധവുമായി വിശ്വഹിന്ദുപരിഷത്ത് നേതൃസംഘം ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചു. മഹന്ത് നവല്കിഷോര്ദാസ്, വിഎച്ച്പി ദേശീയ ജോയിന്റെ ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്രജെയിന്‍, ദല്‍ഹി ഘടകം പ്രസിഡന്റ് കപില്‍ ഖന്ന എന്നിവരടങ്ങുന്ന സംഘമാണ് ഹൈമ്മീഷണറോട് പ്രതിഷേധം അറിയിച്ചത്.
ബംഗ്ലാദേശിലെ ഹിന്ദുവേട്ട അവസാനിപ്പിക്കാന്‍ ഭാരതം ഇടപെടണമെന്ന് ഡോ. സുരേന്ദ്രജെയിന്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശില്‍ നടക്കുന്ന പീഡനങ്ങള്‍ കണ്ടുനില്ക്കാന് ലോകരാജ്യങ്ങള്‍ക്കാകില്ല. ഭാരതം എംപിമാരുടെ പ്രതിനിധിസംഘത്തെ അവിടേക്ക് അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു
ഹിന്ദുക്കള്‍ ലോകത്തിനാകെ നല്ലതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സമൂഹമാണ്. എന്നിട്ടും എന്തിനാണ് ഹിന്ദുവിനെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും വേട്ടയാടുന്നതെന്ന് ലോകം ചോദിക്കണം. ഹിന്ദു ഇല്ലാതായാല്‍ സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംസ്കാരം ലോകത്ത് അസ്തമിക്കും. മാനവികതയ്ക്കാകെ വിരുദ്ധമായ തീവ്ര ഇസ്ലാമികജിഹാദിസത്തെ ഭൂമുഖത്ത് നിന്ന് തുരത്താന്‍ ലോകസമൂഹം മുന്നോട്ടുവരണം. ഇന്ത്യയിലെ ടൂള്‍-കിറ്റ്-സംഘം ഇപ്പോഴും പലസ്തീന് വേണ്ടി മുറവിളിക്കുകയാണ്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമാണെന്ന വിചിത്രമായ വാദമാണ് അവരുയര്ത്തുന്നതെന്ന് സുരേന്ദ്ര ജെയിന് പറഞ്ഞു.
സിഎഎ അടിയന്തരമായി നടപ്പാക്കണം. വേട്ടയാടപ്പെട്ട എല്ലാ ജനങ്ങള്‍ക്കും അഭയം നല്കിയ നാടാണ് ഭാരതം. ഹിന്ദു, സിഖ് സഹോദരങ്ങള്‍ക്ക് ഭാരതത്തിലല്ലെങ്കില് എവിടെയാണ് നീതി പ്രതീക്ഷിക്കാനാകുകയെന്ന് വിഎച്ച്പി നേതാവ് ചോദിച്ചു.
ഹിന്ദുവേട്ടയ്ക്കും ക്ഷേത്രധ്വംസനങ്ങള്ക്കുമെതിരെ ലോകമെമ്പാടുമുള്ള ഇസ്കോണ്‍ കേന്ദ്രങ്ങളില്‍ നാളെ(23ന്) പ്രതിഷേധസംഗമങ്ങള്‍ നടക്കും














Discussion about this post