ന്യൂദല്‍ഹി: സാധാരണക്കാരന് താങ്ങാനാവുന്ന ചെലവില്‍ നീതി പ്രാപ്യമാക്കാന്‍ സാധിക്കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിര്‍ണായകമായണ്. അതിനാല്‍ കോടതികളില്‍ കേസുകള്‍ പരിഹരിക്കുന്നതിലെ അമിതമായ കാലതാമസവും ഒഴിവാക്കാനുള്ളമാര്ഗങ്ങള് കണ്ടെത്തേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്തുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലായിരിക്കണം സര്‍ക്കാരുകളുടെ ശ്രദ്ധ. നിയമനടപടികളുടെ ചെലവ് സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് തടസ്സമാകരുത്. ജനങ്ങള്‍ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാന്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ദാമോദരം സഞ്ജീവയ്യ നിയമ സര്‍വകലാശാല സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ദാരിദ്ര്യം, ലിംഗവിവേചനം, നിരക്ഷരത, ജാതീയത, അഴിമതി എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയില്‍ ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. മതത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റ് വിഷയങ്ങളുടെയോ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇന്ത്യയോട് ശത്രുതയുള്ള ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്കി.














Discussion about this post