ന്യൂദല്‍ഹി: വിഘടനവാദവും ഭിന്നതകളും ഇല്ലാതാക്കി നാഗാ സമൂഹം രാഷ്ട്രത്തിന്റെ കരുത്തായി മാറുന്നത് അഭിമാനകരമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.സി . ജാമിര്‍. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണവിരാമം കുറിക്കണം. ഈ മാറ്റത്തിന് നാഗാനേതാക്കള്‍ വളരെയധികം പങ്ക് വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളില്‍ നാഗാ സമൂഹത്തിന്റെ മനോഭാവം തന്നെ മാറിയെന്ന് ജാമിര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ ദല്‍ഹിയില്‍ താമസിക്കുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. നാഗാരാഷ്ട്രീയം ഉയര്‍ത്തുന്നതും നേരിടുന്നതമായ പ്രശ്‌നങ്ങളെക്കുറിച്ച് ദീര്‍ഘനേരം അദ്ദേഹവുമായി സംസാരിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നാഗാ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടെന്ന് ജാമിര്‍ ചൂണ്ടിക്കാട്ടി.
‘ഈ മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വികസിപ്പിക്കാനും സംഭാവന ചെയ്യാനും നാഗാ ജനതയ്ക്ക് വലിയ കഴിവുണ്ട്. പ്രത്യേകിച്ചും, നാഗായുവാക്കള്‍ വളരെ ബുദ്ധിശാലികളും വിശാലമായ കാഴ്ചപ്പാടുകളുള്ളവരുമാണ്. സ്വന്തം ഗോത്രങ്ങളിലും സ്വന്തം ആളുകളില്‍ അവര്‍ ഒതുങ്ങുന്നില്ല.” ജാമിര്‍ പറഞ്ഞു.
1997 ല്‍ ആരംഭിച്ചതാണ് കേന്ദ്രവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള ചര്‍ച്ചകള്‍. എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഉത്സാഹം ഉള്ളപ്പോള്‍ ഒരു തീരുമാനം എടുക്കണം. കറി ചൂടായിരിക്കെ കഴിക്കുന്നതാണ് നല്ലത്. അതുകൊണ്ട് പ്രധാനമന്ത്രി പാകം ചെയ്ത കറി അര്‍ഹതയുള്ളവര്‍ക്ക് പങ്കുവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ നന്നായി അറിയാം. നാഗാ സമാധാന ചര്‍ച്ചകള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്, കരാറിന്റെ അന്തിമ പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് ജാമിര്‍ പറഞ്ഞു.














Discussion about this post