VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം..

2022 ജൂലൈയിൽ നടന്ന ആർ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡൽ അംഗീകരിച്ച പ്രമേയം

VSK DeskbyVSK Desk
11 October, 2022
in കേരളം, സംഘ വാര്‍ത്തകള്‍

കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുന്ന വിപത്താവുകയാണ് ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനം. വിദ്യാർത്ഥി വിദ്യാർത്ഥിനികളും വിദ്യാസമ്പന്നരായ യുവതീയുവാക്കളുമാണ് ഇതിൻ്റെ ഇരകളാകുന്നത്. സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും സാംസ്ക്കാരിക ജീവിതത്തെ ശിഥിലമാക്കുകയും ചെയ്യുന്നതിന് ലഹരിക്കടത്ത് ആയുധമാക്കുന്ന ശക്തികൾ കേരളത്തിൽ സജീവമാണ്. വൻ ചൂതാട്ട സംഘങ്ങളും അന്താരാഷ്ട്ര ബന്ധമുള്ള മാഫിയ, ഭീകരവാദ ഗ്രൂപ്പുകളും ഇതിനു പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം ജോലി നേടുക മാത്രമാണെന്ന വികലധാരണയും സ്വാതന്ത്ര്യമെന്നത് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള അവസ്ഥയാണെന്ന ചിന്തയും ഈ ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടുന്നു. കേരളത്തിൽ ശക്തമായി വേരോടിയിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സായി ലഹരി വ്യാപാരത്തെ മാറ്റുന്നു. ഭീകര ശക്തികൾക്ക് പങ്കുള്ള ലഹരിക്കടത്തിനെ രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കി ഭരണകൂടം നടപടികൾ എടുക്കാതിരിക്കുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിലേക്ക് ലഹരി കടത്താനുള്ള സുരക്ഷിത കൈമാറ്റ കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. തീര- മലയോര മേഖലയും വിമാനത്താവളങ്ങളും ലഹരിക്കടത്തിൻ്റെ ഇടനാഴികളാണ്. ഇവിടെ വരുന്ന വൻതോതിലുള്ള ലഹരിവസ്തുക്കൾ മാലിദ്വീപ്, ശ്രീലങ്ക വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കടത്തുന്നു.

മെട്രോ നഗരമായ കൊച്ചി മയക്കുമരുന്നിൻ്റെ ഹബ് ആയി മാറിയിരിക്കുന്നു. 2021 ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നാലിലൊന്നും എറണാകുളത്തു മാത്രമാണ്. മറ്റു ജില്ലകളും പിന്നോട്ടല്ല. സ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ളവർ ലഹരി മാഫിയയുടെ പിടിയിലമരുന്നു. ലഹരിക്ക് അടിമകളാകുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കുന്നു. ഇവരിൽ മിക്കപേരും പിന്നീട് ലഹരിക്കടത്തിൻ്റെ കണ്ണികളായി മാറുകയും ചെയ്യുന്നു.

കേരളത്തെ ഈ ലഹരിവിപത്തിൽ നിന്ന് മോചിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത വഴിപിഴച്ച പേരൻ്റിംഗ് രീതി തിരുത്തണം. കുട്ടികളെ നേർവഴിക്കു നടത്തേണ്ടുന്നതിൻ്റെ കാര്യത്തിൽ രക്ഷാകർതൃ സമൂഹവും അദ്ധ്യാപകരും ജാഗ്രത പുലർത്തണം. പിറന്നാൾ, വിവാഹം തുടങ്ങിയ കുടുംബ ആഘോഷങ്ങളിൽ ലഹരിയുടെ ഉപയോഗം കടന്നുവരുന്നത് തടയണം. സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും തൻ്റേടത്തിൻ്റെ അടയാളമായി ലഹരി ഉപയോഗിക്കുന്നതിനെ അവതരിപ്പിക്കുന്ന പ്രവണതകളുടെ അർത്ഥശൂന്യത പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തണം. അരാജകവാദത്തെ പുരോഗമനത്തിൻ്റെ മുദ്രാവാക്യമാക്കി മാറ്റുന്ന ഒരു വിഭാഗം സാംസ്ക്കാരിക നായകരുടെയും അദ്ധ്യാപകരുടെയും അർബൻ നക്സലുകളുടെയും കാപട്യത്തെ തുറന്നു കാണിക്കേണ്ടതുണ്ട്.

നവോത്ഥാന നായകർ സൃഷ്ടിച്ച ലഹരിമുക്ത കേരളത്തെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ എല്ലാ സജ്ജനങ്ങളും സാമുദായിക – മത-സാംസ്ക്കാരിക സംഘടനകളും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ഭാഗഭാക്കാകണമെന്ന് അഭ്യർത്ഥിക്കുന്നു. ലഹരിമുക്ത കേരളത്തെ സൃഷ്ടിച്ച്, രാജ്യത്തിൻ്റെ അഭിമാന കേന്ദ്രമായി കേരളത്തെ മാറ്റാനുള്ള ഉത്തരവാദിത്തം എല്ലാ ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഉണ്ടെന്ന കാര്യം എല്ലാ അധികാരികളെയും കാര്യകാരി മണ്ഡൽ ഓർമ്മിപ്പിക്കുന്നു. ജാതി- മത- രാഷ്ട്രീയഭേദമെന്യേ മുഴുവൻ തലമുറകളെയും ബാധിക്കുന്ന അത്യാപത്ത് എന്ന നിലയിൽ ഇതിനെ തടയേണ്ടതും ലഹരി മുക്ത കേരളത്തെ സൃഷ്ടിക്കേണ്ടതും സ്വസ്ഥമായ സാമൂഹിക ജീവിതത്തിന് അനിവാര്യമാണെന്ന് മുഴുവൻ ജനങ്ങളെയും ഓർമ്മിപ്പിക്കുന്നു. അത്തരമൊരന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളും ഭരണ രംഗത്തും സാമൂഹിക രംഗത്തും വിദ്യാഭ്യാസരംഗത്തും ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കാൻ കാര്യകാരി മണ്ഡൽ ആഗ്രഹിക്കുന്നു.

മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും പിടിയിൽനിന്ന് നാടിനെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധപതിപ്പിക്കാനും പങ്കാളികളാകാനും സംഘ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. പുതിയ തലമുറയിൽ ധാർമ്മിക ബോധത്തിൻ്റെയും സംസ്ക്കാരത്തിൻ്റെയും സാമൂഹിക ജീവിതത്തിൻ്റെയും മൂല്യങ്ങൾ പകരാനുള്ള ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സംസ്ഥാന കാര്യകാരി മണ്ഡൽ ആഹ്വാനം ചെയ്യുന്നു.

Tags: #drugsSay No To Drugs

Latest from this Category

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies