കോട്ടയം: ഫോട്ടോഗ്രഫിയും സിനിമോട്ടോഗ്രഫിയും പ്രിയപ്പെട്ടവർക്കായി തമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ “Cut Your Shots” എന്ന ക്യാമറ ശിൽപശാല നാളെ കോട്ടയത്ത് സംഘടിപ്പിക്കുന്നു. വൈകിട്ട് 2 മുതൽ 5 വരെ കോട്ടയം പബ്ലിക് ലൈബ്രറിയിൽ സ്ഥിതി ചെയ്യുന്ന ചിത്രതാരാ തീയേറ്ററിൽ. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, റീൽ നിർമ്മാണം, ഫ്രെയിമിംഗും ലൈറ്റിംഗും തുടങ്ങി ക്യാമറാ രംഗത്തെ അടിസ്ഥാനപരമായ പ്രൊഫഷണൽ കാര്യങ്ങൾ സംബന്ധിച്ച വിജ്ഞാനം പങ്കെടുക്കുന്നവർക്ക് ലഭിക്കും.
പ്രമുഖ ചലച്ചിത്ര നടൻ കോട്ടയം രമേശ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ മുഖ്യ പ്രഭാഷണം നടത്തും. ശിൽപ്പശാലയെ പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനും എഴുത്തുകാരനുമായ യദു വിജയകൃഷ്ണൻ നയിക്കും.
ശിൽപശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ്. കൂടുതൽ വിവരങ്ങൾക്ക്: തമ്പ് ഫിലിം സൊസൈറ്റി, കോട്ടയം 7012864173













Discussion about this post