VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

ഡിസംബർ 6; ഡോ. ബി. ആർ. അംബേദ്കർ സ്‌മൃതി ദിനം

VSK DeskbyVSK Desk
6 December, 2022
in സംസ്കൃതി

ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ നിയമന്ത്രി, സാമൂഹ്യപരിഷ്കർത്താവ്, എന്നിങ്ങനെ അനുസ്മരിക്കാന്‍ ഏറെയുണ്ട് ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ച്. സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയായിരുന്നു അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്.

സൈനികനായ രാംജി സക്പാല്‍, ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായിട്ടാണ് 1891ല്‍ ഏപ്രില്‍ 14ന് അംബേദ്കര്‍ ജനിച്ചത്. മഹാരാഷ്‌ട്രയിലെ മഹര്‍ എന്ന ദളിത് സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പല സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് അംബേദ്കര്‍ കലാലയ വിദ്യാഭ്യാസം നേടി.

തുടർന്ന് ഉന്നതപഠനത്തിനായി ന്യൂയോർക്ക്, കൊളംബിയ സർവകലാശാലകളിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. നിയമബിരുദവും രാഷ്‌ട്രതന്ത്രം, നിയമം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റും നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം നിയമപരിശീലമാരംഭിച്ചു. ഈ സമയത്ത് അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്‌ട്രീയാവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ലേഖനങ്ങളും എഴുതാന്‍ തുടങ്ങി.

1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.

1935 ല്‍ മുംബൈ ലോ കോളേജിന്റെ പ്രിന്‍സിപ്പാളായി. ഭാരതീയ റിസർവ്ബാങ്കിന്റെ രൂപീകരത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുക്കാന്‍ കഴിഞ്ഞത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്.
താഴ്ന്ന ജാതിക്കാർക്ക് തെരഞ്ഞുപ്പില്‍ മത്സരിക്കാന്‍ സംവരണം നല്‍കുന്ന ദ്വയാംഗ മണ്ഡലവും അംബേദകറിന്റെ ശ്രമഫലമായി രൂപമെടുത്തതാണ്. ഭാരതത്തിന് സ്വന്തമായി ഒരു ഭരണഘടന ആവശ്യമായി വന്നപ്പോള്‍ ആ ചുമതലയും അദ്ദേഹത്തില്‍ വന്നു ചേർന്നു. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമ്മാണസഭ രൂപപ്പെട്ടത് അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്.

വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് വേണ്ടത് ഉള്‍പ്പെടുത്തിക്കൊണ്ട്, ഭാരതത്തിന്റെ ബഹുസ്വരത നഷ്ടപ്പെടാതെ മഹത്തരമായ ഒരു ഭരണഘടന രൂപപ്പെടുത്താന്‍ അംബേദ്കറിനായി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ അംബേദ്കര്‍ പങ്കെടുത്തത് ജാതി വ്യവസ്ഥയെ തുടച്ച് നീക്കി ഹിന്ദുസമൂഹത്തെ ശക്തമാക്കാനായിരുന്നു

സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്‌ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു.

1956 ഡിസംബര്‍ 6ന് 65-ാം വയസ്സില് അംബേദ്കർ അന്തരിച്ചു.

Latest from this Category

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

ഇന്ന് കർക്കിടകം – 1 രാമായണ മാസാരംഭം

ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

നവോത്ഥാനത്തിന്റെ പ്രചാരകൻ

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies